കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗര്‍ സാഹിബില്‍ നിന്നുളള അമരീന്ദര്‍ സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്
ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ തുടങ്ങി. ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സർക്കാർ നേരിടുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
സര്‍ക്കാരിന് ചര്‍ച്ചകള്‍ നേരമ്പോക്കാണെന്ന് കര്‍ഷക സംഘടനാനേതാക്കള്‍. മുന്‍പ് നടന്ന ചര്‍ച്ചകളില്‍ എന്താണ് സംഭവിച്ചത് എന്ന് വിവരിക്കുന്ന അഞ്ച് പേജുളള കത്താണ് സര്‍ക്കാര്‍ നല്‍കിയത് , സര്‍ക്കാരിന് ഇത് വെറും നേരമ്പോക്കും സമയം കളയാനുളള തന്ത്രവുമാണെന്ന് കര്‍ഷകര്‍ ആരോപിച്ചു